GeneralLatest

കൊയിലാണ്ടി തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു


തിക്കോടി: പഞ്ചായത്തിന് മുന്നില്‍ യുവാവ് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് നന്ദു (27) എന്ന യുവാവ് തീ കൊളുത്തിയത്.

യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചു. തുടര്‍ന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇരുവരും ഗുരുതരാവസ്ഥയിലാണെന്നാണ് അറിയുന്നത്.

കൊയിലാണ്ടിയില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും പയ്യോളി പൊലീസും സ്ഥലത്തെത്തി.

കാട്ടുവയല്‍ മനോജിന്റെ മകളാണ് കൃഷ്ണപ്രിയ.

ഇരുവരും സുഹൃത്തുക്കളാണ് എന്നാണ് വിവരം. യുവതി പഞ്ചായത്ത് ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുമ്പായി ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.


Reporter
the authorReporter

Leave a Reply