കുറ്റ്യാടി: എംഐയുപി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നടുപ്പൊയില്‍ ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്‌പെന്‍സറി ദാഹശമനികള്‍ നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യക്തികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനായി കിരണം പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ദാഹശമനികള്‍ നല്‍കിയത്. മെഡിക്കല്‍ ഓഫിസര്‍ വി.പി സജിത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍ ഇ. അഷറഫ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എന്‍.പി സക്കീര്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ഫാര്‍മസിസ്റ്റ് ആര്‍. അന്‍സില, സ്റ്റാഫ് സെക്രട്ടറി എം. ഷഫീഖ്, വി.സി കുഞ്ഞബ്ദുല്ല, വി. ബാബു, പി. സാജിദ്, കെ.പി.ആര്‍ അഫീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.