കോഴിക്കോട്: കേരള ഗ്ലാസ് ഡീലേഴ്‌സ് ഫോറം (കെജിഡിഎഫ്) ജില്ലാ സമ്മേളനവും വാര്‍ഷിക പൊതുയോഗവും വ്യാപാര ഭവനില്‍ നടന്നു. കെജിഡിഎഫ് സംസ്ഥാന പ്രസിഡന്റ് എ.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ സലീം ഗ്ലാസോ പ്ലൈ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗിരീഷ് കുമാര്‍ വടകര വാര്‍ഷിക റിപ്പോര്‍ട്ട്് അവതരിപ്പിച്ചു. ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. സുന്ദരന്‍ പതാകയുയര്‍ത്തി. ജില്ലാ സെക്രട്ടറി സലീം കൂരാച്ചുണ്ട് സ്വാഗതവും ഹാരിസ് നന്ദിയുംപറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന കച്ചവടക്കാരെ ആദരിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുള്‍ സലീം ഗ്ലാസോ പ്ലൈ (പ്രസിഡന്റ്), ഹാരിസ് ( വൈസ് പ്രസിഡന്റ്), സലീം കൂരാച്ചുണ്ട് ( സെക്രട്ടറി), കെ.വി. ഹമീദ് മാവൂര്‍ (ജോയന്റ് സെക്രട്ടറി), ഗിരീഷ് കുമാര്‍ വടകര ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.