കോഴിക്കോട്:കാർഷിക പുരോഗമന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റിൽ റോയൽ ബിൽഡിംഗ് ഹാളിൽ വെച്ച് ദീപം തെളിയിച്ചുകൊണ്ട് കർഷക സമര വിജയം ആഘോഷിച്ചു.
കാർഷിക പുരോഗമന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി .അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം മാധവൻ അധ്യക്ഷതവഹിച്ചു. എം പി സുരേന്ദ്രൻ, ഗണേശ ദേവ, കെ നാരായണൻ , കെ ബാബു തുടങ്ങിയവർ സംസാരിച്ചു.എഴുത്തുപള്ളി മനോഹരൻ കെ ആർ വേണു ഗോപാല കുറുപ്പ് പിജെ സോണി കെ ശോഭന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
