Art & CultureGeneralLatestLocal News

കൈരളി ന്യൂസ് യുഎസ്എ പുരസ്കാരം ബീന വിജയന്


കോഴിക്കോട്:ദർശനം വായനാമുറി  വിജയിക്കുള്ള കൈരളി ന്യൂസ് യുഎസ്എ 2021പുരസ്കാരം പ്രഖ്യാപിച്ചു. 2021ൽ ഏറ്റവും കൂടുതൽ ദിവസങ്ങളിൽ വിജയി ആവുകയും വായിച്ച പുസ്തകങ്ങളുടെ പഠനം നടത്തുകയും ചെയ്ത കോഴിക്കോട് പേരാമ്പ്ര ചെനോളി അമൃതത്തിലെ ബീനാ വിജയൻ പുരസ്കാരത്തിന് അർഹയായി.സാഹിത്യ നിരൂപക മിനി പ്രസാദ്, ദർശനം പ്രസിഡന്റ് ടി.കെ. സുനിൽകുമാർ, ഐ.ടി. കോർഡിനേറ്റർ പി. സിദ്ധാർത്ഥൻ എന്നിവരായിരുന്നു പരിശോധകർ.ബംഗളൂരുവിലെ 14 എഴുത്തുകാരുടെ രചനകളുടെ ഉത്സവത്തിന്റെ അവസാനദിനമായ ഫെബ്രുവരി 8 ന് കാഷ് പ്രൈസും ഫലകവും വിതരണം ചെയ്യുമെന്ന് കൈരളി യു എസ്എയുടെ ഓപറേഷനൽ ഹെഡ് ജോസ് കാടാപുറം, കൈരളി ന്യൂസ് മലബാർ റീജിയണൽ ഹെഡ് പി.വി. കുട്ടന്‍ എന്നിവര്‍ അറിയിച്ചു.വായനമുറിയുടെ 429ആം ദിവസമായ ജനുവരി 26ന് ആരംഭിക്കുന്ന പ്രമുഖ ബംഗളൂരു മലയാള സാഹിത്യകാരി ഇന്ദിര ബാലന്‍ ഉദ്ഘാടനം ചെയ്യും. ഇന്ദിരാ ബാലൻ, നവീൻ എസ്, മുഹമ്മദ് കുനിങ്ങാട്, ബിന്ദു സജീവ്, സുരേഷ് കോടൂര്‍, ബ്രിജി കെ.ടി., സതീഷ്  തോട്ടശ്ശേരി, രമ പ്രസന്ന പിഷാരടി, രഞ്ജിത് നമ്പ്യാർ, അര്‍ച്ചന സുനില്‍, കല ജി.കെ., തങ്കച്ചൻ പന്തളം, രേഖ പി. മേനോന്‍, അനിൽ മിത്രാനന്ദപുരം എന്നിവരുടെ രചനകളാണ് ബംഗളൂരു സാഹിത്യോത്സവത്തില്‍ പ്രസിദ്ധീകരിക്കുക.


Reporter
the authorReporter

Leave a Reply