Sunday, July 14, 2024
Latest

അറിയിപ്പുകൾ – 24/06/2022


പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂൺ 30ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പോത്ത് വളർത്തൽ വിഷയത്തിൽ പരിശീലനം നടത്തും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ: 0491-28154

പ്രവേശനപരീക്ഷ 25ന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള പ്രവേശനപരീക്ഷ നാളെ (ജൂൺ 25) രാവിലെ 11 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വാക്-ഇൻ-ഇന്റർവ്യൂ

സി-ഡിറ്റിന്റെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് കാഷ്വൽ ലേബർ നിയമനം നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ ജൂൺ 28 ന് 10 മുതൽ 1 മണി വരെ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ: 9447301306

സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ പ്രവേശനം

ജില്ലാ പഞ്ചായത്തിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, പ്ലംബിങ് സാനിറ്റേഷൻ ആൻഡ് ഹോം ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ് (ടാലി), കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ സ്റ്റേഷന് എതിർവശത്തുള്ള സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0495 2370026, 8891370026

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും

കോഴിക്കോട് ജനറൽ ഐ.ടി.ഐ.യിൽ ഇലക്‌ട്രോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിം​ഗിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ബിരുദവും. ജൂൺ 27ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടക്കുന്ന ഇന്റർവ്യൂവിന് യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495- 2377016

അപേക്ഷ ക്ഷണിച്ചു.

2021-22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, ജൂൺ 30 വരെയുള്ള അംഗത്വ വിഹിതം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്- 673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 296657

കൂടിക്കാഴ്ച 27ന്

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സ്പന്ദനം പ്രൊജക്ടിലേക്കുള്ള വിവിധ തസ്തികളിലേക്ക് ജൂൺ 27 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തുന്നു. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്)- യോ​ഗ്യത: ബി.ഒ.ടി, ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി. സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ ഓഡിയോളജിസ്റ്റ് (1) – ബി.എസ്.എൽ.പി തത്തുല്യം. ആയുർവ്വേദ തെറാപിസ്റ്റ് (മെയിൽ) (1)- ഡയറക്ടർ ആയുർവ്വേദ മെഡിക്കൽ എജ്യുക്കേഷൻ നടത്തുന്ന ഒരു വർഷത്തെ ആയുർവ്വേദ തെറാപ്പി കോഴ്സ്. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0495- 2371486.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ ഗവ. ഷോർട്ട് സ്റ്റേ ഹോമിലേക്ക് 18 മുതൽ 59 വയസ്സു വരെയുള്ള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28ന് വൈകീട്ട് അഞ്ച് മണി. ഇന്റർവ്യൂ ജൂൺ 30 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗവ. ഷോർട്ട് സ്റ്റേ ഹോം. ഫോൺ: 0495- 2731883.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ. മഹിളാ മന്ദിരത്തിലേക്ക് 21 വയസ് മുതൽ 60 വയസ്സു വരെയുളള സ്ത്രീകളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡരുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സിൽ താഴെ. ഇന്റർവ്യൂ ജൂൺ 30 ന് രാവിലെ 11ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ നടക്കും. അപേക്ഷ, സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28 വൈകീട്ട് അഞ്ച് മണി. ഇ- മെയിൽ: mahilakkd12@gmail.com. ഫോൺ: 0495- 2731119

കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2018-19 വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങാത്തവർ ജൂലൈ 31നകം തുക കോളേജ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

രോഹു മത്സ്യകുഞ്ഞുങ്ങൾ വില്പനയ്ക്ക്

അഡാക്- കല്ലാനോട് ഹാച്ചറി (ഫിഷറീസ്) യിൽ രോഹു മത്സ്യകുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വലിപ്പം 3-4 cm. (ജൈവത്തീറ്റ നൽകി വളർത്തിയത്) ബുക്കിംഗിനായി- 9747538708.

ലേലം

കോഴിക്കോട് താലൂക്ക് കച്ചേരി വില്ലേജ് കച്ചേരി ദേശത്ത് റി.സ 1-22-025 ൽ ഉൾപ്പെടുന്ന അന്യം നിൽപ്പ് ഭൂമിയിലെ കായ്ഫലമുള്ള 20 തെങ്ങിൽനിന്നും മേലനുഭവങ്ങൾ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജൂൺ 27 ന് വൈകിട്ട് 3.30 ന് കച്ചേരി വില്ലേജ് ഓഫീസിൽ പരസ്യ ലേലം നടത്തും.

 


Reporter
the authorReporter

Leave a Reply