Wednesday, December 4, 2024
Latest

അനധികൃത പടക്ക വിൽപ്പന;ശിവകാശിയിൽ നിന്ന് പടക്കങ്ങളുമായി എത്തിയ ലോറി പോലീസ് പിടിച്ചെടുത്തു.


കോഴിക്കോട്:ഓൺലൈൻ പടക്ക വിൽപ്പനക്കായി ശിവകാശിയിൽ നിന്നും കോഴിക്കോടേക്ക് എത്തിച്ച വാഹനവും പടക്കങ്ങളും പൊലിസ് പിടിച്ചെടുത്തു. ലക്ഷങ്ങൾ വിലവരുന്ന പടക്കങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ വിതരണം ചെയ്യുന്നതിനിടയിലാണ് നല്ലളം പൊലീസ് പിടികൂടിയത്. ഓൺലൈനിൽ പടക്കങ്ങൾ ഓർഡർ ചെയ്യുന്നത് ഈ സീസണിൽ സജീവമായതോടെ കോഴിക്കോട് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് അനധികൃത പടക്കങ്ങൾ പോലിസ് പിടികൂടുന്നത്. ശിവകാശിയിൽ നിന്ന് പടക്കങ്ങളുമായി എത്തിയ ലോറിക്ക് മ്പർ പ്ലറ്റ് ഉണ്ടായിരുന്നില്ല. പൊലിസ് പിടികൂടുന്നതിന് മുന്നേ അമ്പതോളം ഇടങ്ങളിൽ പടക്കങ്ങൾ വിതരണം ചെയ്തതായി വാഹനത്തിലുണ്ടായിരുന്നവർ വ്യക്തമാക്കി. നേരത്തെ കസബ പൊലീസ് ലക്ഷങ്ങൾ വിലകണക്കാക്കിയ പടക്കങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.


Reporter
the authorReporter

Leave a Reply