പന്തീരാങ്കാവ്:ഒളവണ്ണ മണ്ഡലത്തിലെ പെരുമണ്ണ എരിയയിൽ 128,129 ബുത്തുകളുടെ നേതൃത്വത്തിൽ നടത്തിയ SSLC,Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സ് മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: രമ്യാ മുരളി ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എരിയ പ്രസിഡണ്ട് രാജൻ കരിയാട്ട് അധ്യക്ഷനായ ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ദീപ കെ നമ്പൂതിരി ,തേജസ് പെരുമണ്ണ ,സുബ്രമണ്ണ്യൻ ചീരോത്ത് എന്നിവർ സംസാരിച്ചു.