കോഴിക്കോട്:മുഖാദാറിലെ എൻ എസ് എസ് മാനസ ഗ്രാമത്തിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ മുഹ്സിന പി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇക്ര ആശുപത്രി, മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ്, സ്നേഹസ്പർശം വെൽഫെയർ സൊസൈറ്റി എന്നിവരുടെ പിന്തുണയോടെയായിരുന്നു പരിപാടി.
കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാനസ ഗ്രാമമായ മുഖാദാറിലെ നിവാസികൾക്കുവേണ്ടി എംഎസ്എസ് ഹെൽത്ത് സെന്ററിൽ വച്ച് സൗജന്യ കിഡ്നി പരിശോധനയും ജീവിതശൈലി രോഗങ്ങളുടെ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ ആരോഗ്യ ബോധവൽക്കരണ ക്ലാസും നടന്നു.
പ്രദേശത്തെ സാമൂഹ്യപ്രവർത്തകരായ സുബൈദ, പി. ടി. മുഹമ്മദ് കോയ, ഇക്ര ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം ഡോ. ഹരി, മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധി ബഷീർ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്ന പി എസ് അധ്യക്ഷത വഹിച്ചു. നസീബ് പി സ്വാഗതവും വോളന്റീർ സോഹ നന്ദിയും പറഞ്ഞു.














