GeneralLatest

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം


കൊച്ചി : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഷോർട്ട് സ‌ർക്യൂട്ടാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആളപായവും പരിക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയായതിനാൽ കാത്തിരിപ്പുകേന്ദ്രത്തിൽ ആളുകളുണ്ടായിരുന്നില്ല. പരിസരത്ത് നിരവധി കെട്ടിടങ്ങൾ ഉണ്ടെങ്കിലും മുകളിലത്തെ നിലയായതിനാൽ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നില്ല. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ്.


Reporter
the authorReporter

Leave a Reply