ഫറോക്ക്: മൈസൂർ കടുവ എന്ന പേരിൽ ബ്രിട്ടീഷുകാരുടെ പേടിസ്വപ്നമായിരുന്ന ടിപ്പുസുൽത്താൻ പടയോട്ടങ്ങളുടെ ഭാഗമായി മലബാറിന്റെ ആസ്ഥാനമായും തുറമുഖ നഗരത്തിന്റെ നിർമ്മിതിയുമായ് ബന്ധപ്പെട്ടും നിർമ്മിച്ച ഏക കോട്ടയാmi ഫറോക്ക് ടിപ്പു സുൽത്താൻകോട്ട. ഈ കോട്ട കേരള സർക്കാർ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 30 വർഷം തികയുന്ന വേളയിലും സംരക്ഷണം ലഭിക്കാതെ നാശോന്മുഖമായി കൊണ്ടിരിക്കുന്നു. സംരക്ഷണത്തിനായി കേരള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഇന്നും അവഗണയിലാണ്.
കോട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫറോക്ക് മോണ്യുമെന്റ് ഡവലപ്മെന്റ് കൗൺസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഫറോക്ക് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ബേപ്പൂർ ഹെറിറ്റേജ് ഫോറം ചെയർമാനും പ്രശസ്ത മാന്ത്രികനുമായ പ്രദീപ് ഹൂഡിനോ ഉദ്ഘാടനം ചെയ്തു.
വിദേശത്തെ മ്യൂസിയങ്ങളിൽ പുരാവസ്തുക്കൾക്ക് നൽകുന്ന പ്രാധാന്യം വളരെയധികം വലിയതാണ് അത്തരത്തിലുള്ള സംസ്കാരം രൂപപ്പെടുത്തുന്നതിൽ യൂറോപ്യൻമാർ മുൻഗണന നൽകുന്നു. എന്നാൽ നമ്മുടെ പുരാവസ്തുക്കൾ പലതും വിസ്മൃതിയിലാവുകയാണ്. ഇത് തീർച്ചയായും മാറണം നമ്മുടെ പൈതൃകങ്ങൾ വരും തലമുറക്ക് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ എന്ന ബോധ്യത്തിൽ നിന്ന് തന്നെ ഇത്തരം സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാവണമെന്നും സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോടതി വിധി മാനിച്ച് അനുകൂലമായ നടപടി സ്വീകരിച്ച് സംരക്ഷണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ്.എം ഡി.സി. ജനറൽസെക്രട്ടറി ജയശങ്കർ കിളിയൻ കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
പി രാധാകൃഷ്ണൻ
എം എം മുസ്തഫ
ടി പി എം ഹാഷിർ അലി
സിദ്ധീഖ് മലപ്പുറം
എം എ ബഷീർ
അജിത് കുമാർ പൊന്നേം പറമ്പത്ത്, അസ്ക്കർ കളത്തിങ്ങൽ, വിജയകുമാർ പൂതേരി
എന്നിവർ പ്രസംഗിച്ചു.