കോഴിക്കോട്: കേരളത്തിൽ നിന്നും സോഫ്റ്റ് വുഡ് മരങ്ങൾ കയറ്റി പോകുന്നത് കാരണം കേരളത്തിലെ സോമില്ലുകൾക്ക് തൊഴിൽ ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും ആയിര ക്കണക്കിന് തൊഴിലാളികൾ തൊഴിലില്ലാതെ കഷ്ടപ്പെട്ടുകയാണെന്നും ആയതിനാൽ കേരളത്തിൽ നിന്നും സോഫ്റ്റ് വുഡ് തടി മരങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നത് നിർത്തലാക്കണമെന്ന് ആൾ കേരള സോമിൽ ആൻറ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.
പൊതുസമ്മേളനം കോഴിക്കോട് ഡിഎഫ്ഒ സി.അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.സി.എൻ അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ജി ആന്റണി, സംസ്ഥാന ഭാരവാഹികളായ മദാരി ഷൗക്കത്ത്, ബീരാൻ കുട്ടിഹാജി, ഷൈജൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബോബൻ സ്വാഗതവും ടി.പി ഷരീഫ് പറഞ്ഞു.
കെ.സി.എൻ. അഹമ്മദ്കുട്ടി (പ്രസിഡണ്ട്), ബോബൻ (ജനറൽ സെക്രട്ടറി), മുഹമ്മദ് ബാപ്പു (ട്രഷറർ).