EducationGeneralLatest

എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15-ന് തന്നെ


കേരളത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. നവംബർ 15 മതുൽ തുടങ്ങാനിരുന്ന ക്ലാസുകളാണ് നേരത്തെ തുടങ്ങുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12 മുതല്‍ തുടങ്ങുന്നതിനാലാണ് ക്ലാസുകള്‍ നേരത്തേ ആരംഭിക്കുന്നത്. 3, 5, 8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്.

അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെ ആണ് തുടങ്ങുന്നത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിനാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. 19 മാസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിനാണ് വീണ്ടും സ്‌കൂളുകള്‍ തുറന്നത്. 1, 7, 10, 12 ക്ലാസുകളാണ് ആരംഭിച്ചിരുന്നത്.


Reporter
the authorReporter

Leave a Reply