കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി 14 കളക്ടറേറ്റ്കളിലേക്കും ആഹ്വാനം ചെയത നികുതി കൊള്ളക്കെതിരെയുള്ള മാർച്ചിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉത്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെയും ഭരണ പക്ഷ പാർട്ടിയുടെയും നേതാക്കൾ സുഖലോലുപതയിൽ കഴിയുമ്പോൾ ജനങ്ങൾക്ക് വേണ്ടി സമരവെയിൽ കൊള്ളുന്ന യുവാക്കളാണ് യൂത്ത് ലീഗ് പ്രവർത്തകരെന്നും കെ എം ഷാജി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജനങ്ങളെ തടയുന്നവരും കറുപ്പിന് വിലക്ക് പ്രഖ്യപിച്ചവവരും ആകാശ യാത്ര നടത്തുമ്പോൾ കാക്ക പറക്കുന്നത് പോലും ഭയപ്പെടുന്ന അവസ്ഥയാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ പണം തട്ടിയുട്ടുണ്ടെന്ന വാർത്തപുറത്ത് വരുമ്പോൾ കോവിഡ് കാലത്ത് നിയമസഭയിൽ ഞാൻ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതികൾ കൃത്യമായി അന്വേഷണം നടന്നാൽ ശിവശങ്കറെ പോലെ പലരും ജയിലിൽ കിടക്കേണ്ടി വരും. ഗോവിന്ദൻ മാഷ് നടത്തുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് ജനദ്രോഹ ബജറ്റിനെ ന്യായീകരിക്കാൻകഴിയില്ല എന്ന രാഷ്ട്രീയ വിവേകം ഉള്ളത് കൊണ്ടാണ് ഇ. പി ജയരാജൻ വിട്ടു നില്കുന്നത്. രാഷ്ട്രീയം പറഞ്ഞാൽ തിരിഞ്ഞു കുത്തും എന്നതിനാൽ ജാഥയിൽ കലാപരിപാടികൾ നടത്തി തീർക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു, സി.പി.എം രക്ഷപ്പെടുത്തിയ ഒരുവിഭാഗവും കേരളത്തിലില്ല അവരെ വിശ്വസിച്ച ആദിവാസികളുടെ ചിത്രമാണ് ദയനീയമായ മധുവിന്റെയും വിശ്വ നാഥന്റെയും മുഖമെന്ന് അദ്ദേഹം പറഞ്ഞു, ജനവിരുദ്ധ ബജറ്റ്നെതിരെയുള്ള സമരങ്ങൾ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ആഷിക് ചെലവൂർ, സഫറി വെള്ളയിൽ, സി ജാഫർ സാദിക്ക്, എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, എസ് വി ഷൗലീക്ക്, എം പി ഷാജഹാൻ, സിറാജ് ചിറ്റേടത്ത്, വി അബ്ദുൽ ജലീൽ, ശുഐബ് കുന്നത്ത്, എം ടി സെയ്ദ് ഫസൽ, കെ പി സുനീർ, അഫ്നാസ് ചോറോട്, സാഹിബ് മുഖദാർ തുടങ്ങിയവർ പ്രസംഗിച്ചു. പി എച്ച് ഷമീർ, സി കെ ഷക്കീർ, സുബൈർ വെള്ളിമാട് കുന്ന്, റിഷാദ് പുതിയങ്ങാടി, വി പി എ ജലീൽ, കുഞ്ഞി മരക്കാർ, എം നസീഫ്, മൻസൂർ മാങ്കാവ്, അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, പി സി സിറാജ്, സലാം ബേപ്പൂർ, ഒ കെ ഇസ്മായിൽ, റാഫി ചെരചോറ, നിസാം കാരശ്ശേരി, സിദ്ധീഖ് തെക്കയിൽ, ഫസൽ കൊമ്മേരി, ലത്തീഫ് നടുവണ്ണൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
സമരത്തിൽ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിക്ക്, ഷൌക്കത്ത് മൂഴിക്കൽ, ഹർഷിദ് നൂറാംതോട്, സജാദ് മലയമ്മ, മുസമ്മിൽ പൂനത്ത്, നാസർ കട്ടിപ്പാറ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു