Friday, December 6, 2024
LatestPolitics

ബീച്ച് ആശുപത്രിയിലെ അഴിമതി കറയ്ക്ക് ചികിത്സ നൽകണം : അഡ്വ. ആനന്ദകനകം


21-ന് സൂപ്രണ്ട് ഓഫീസ് മാർച്ച്

കോഴിക്കോട്:ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ നിയമനത്തിൽ 50 വയസ്സ് പ്രായ പരിധി 60 ആക്കുക, 6 മാസം കാലാവധി 3 മാസമാക്കുക, നിലവിലെ നിയനമന ലിസ്റ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
അഴിമതി വിരുദ്ധ സമിതി ചെയർപേഴ്സൺ അഡ്വ. കെ.ആനന്ദകനകം ഉൽഘാടനം ചെയ്തു.

ശുചീകരണ തൊഴിലാളികളുടെ നിയമനം ഉൾപെടെ ഗവ. ജനറൽ ആശുപത്രിയിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയുടെ കറ പുരണ്ട പ്രവൃത്തികൾക്കെതിരെ മതിയായ ചികിത്സ സർക്കാർ തെയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആനന്ദകനകം ആവശ്യപ്പെട്ടു.

കഴിഞ്ഞ 5 വർഷത്തെ എച്ച്.ഡി.സി ഫണ്ടിന്റെയും ആരോഗ്യ വകുപ്പിന്റെ കായകൽപ്പം പ്രോത്സാഹന തുകയുടെയും വിനിയോഗത്തിൽ വലിയ ക്രമകേടാണ് ആശുപത്രിയിൽ നടന്നിട്ടുള്ളത്
ഇത് പ്രത്യേക അന്വേഷണ ഏജൻസികളെ നിയോഗിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന്
അവർ ആവശ്യപ്പെട്ടു.

ജനകീയ സമര സമിതിയുടെ ചെയർമാൻ സതീഷ് പാറന്നൂർ ആശുപത്രിയി ശുചീകരണ ജോലി നിയമനത്തിലെ
വിവേചനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നൽകിയ പരാതിയിലെ വസ്തുത പരിശോധിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാകണമെന്ന്  ജനകീയ സമര സമിതിയുടെ ചെയർമാൻ സതീഷ് പാറന്നൂർ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

ജനറൽ കൺവീനർ കെ. ഷൈബു, കൺവീനർ എൻ. ഷിജി, ബി.പി.അഖിൽ , കെ. അജയലാൽ , ടി. അർജുൻ ,മധു കാമ്പുറം, വൈഷ്ണവേഷ്, ഹർഷകുമാർ പി.വി, ഗീത ടി.പി, പി.രാജൻ, അംബിക കൊടുവള്ളി, വി. സാനിമ, രുഗ്മണി, ആസിയ, ഗണേശൻ പി. മിനി കെ.കെ. എന്നിവർ സംസാരിച്ചു.

തുടർ സമര ഭാഗമായി 21 ന് ആശുപത്രി സൂപ്രണ്ട് ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്ന് സമിതി ചെയർമാൻ സതീഷ് പാറന്നൂർ, ജനറൽ കൺവീനർ കെ. ഷൈബു എന്നിവർ അറിയിച്ചു.

 


Reporter
the authorReporter

Leave a Reply