കോഴിക്കോട്: ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രിസ്മസ് ദിനത്തില്‍ കോഴിക്കോട്ടെ കോണ്‍വെന്‍റ് റോഡിലെ സെന്‍റ് വിസന്‍റ് ഹോം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ക്രിസ്മസ് ആശംസകള്‍ കൈമാറി. കൗണ്‍സിലര്‍മാരായ നവ്യഹരിദാസ്, അനുരാധാ തായാട്ട്,രമ്യ സന്തോഷ്, ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.സുപ്രിയ, കെ.ഷൈബു, പ്രവീൺ ശങ്കര്‍, കെ.ജി.സുബ്രഹ്മണ്യന്‍ തുടങ്ങിവര്‍ പങ്കെടുത്തു.