Saturday, January 25, 2025
Art & CultureLatest

ചേലിയ യു.പി. സ്കൂൾ പത്മശ്രീ ഗുരു ചേമഞ്ചേരി ദേശീയ പുരസ്ക്കാരം ഡോ. പീയൂഷ് നമ്പൂതിരിപ്പാടിന്


കോഴിക്കോട് : ഈ വർഷത്തെ പത്മശ്രീ ഗുരു ചേമഞ്ചേരി ദേശീയ പുരസ്കാരത്തിന്  പ്രശസ്ത കവിയും സംഗീതഞ്ജനും സർവ്വമത പണ്ഡിതനും ജില്ലാ അഡീഷണൽ മെഡിക്കൽ ഓഫീസറുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാടിനെ തിരഞ്ഞെടുത്തു.    വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടിനപ്പുറം പാരമ്പര്യമുള്ള ചേലിയ എയിഡഡ് യു.പി. സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്തി പത്രവും 1,11,000 (ഒരു ലക്ഷത്തി പതിനൊന്നായിരം) ഉറുപ്പികയുടെ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം മാർച്ച് അവസാന വാരത്തിൽ നടക്കുന്ന പത്മശ്രീ ഗുരു ചേമഞ്ചേരി അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.

കലാ-സാംസ്കാരിക- സാഹിത്യ വൈദ്യശാസ്ത്ര മേഖലകളിലെ നിസ്തുല സേവനവും പഴശ്ശിരാജ സ്കൂൾ, പഴശ്ശിരാജ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ എന്ന നിലയിലുള്ള ഭരണ മികവും നിസ്സംഗനായ യാത്രികൻ എന്ന കവിതാ സമാഹരണത്തിന്റെ ഉള്ളടക്കവും പരിഗണിച്ചാണ് ഡോ. പീയുഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ എൻ.വി. ബാബുരാജ് ,ജൂറി കമ്മിറ്റി ചെയർമാൻ എം.വി. കുഞ്ഞാമു, വൈസ് വയർമാൻ പി. അനിൽ ബാബു, പ്രധാന അധ്യാപിക കെ.പി ദിവ്യ, സ്റ്റാഫ് സെക്രട്ടറി കെ.ശ്രീരേഖ, എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply