കോഴിക്കോട്: അയോഗ്യരായ പൈലറ്റുമാരെ വളഞ്ഞ വഴികളിലൂടെ നിയമിക്കുന്ന എയർ ഇന്ത്യയുടെ നടപടിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മലബാർ ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ
കോഴിക്കോട്ടെ എയർ ഇന്ത്യയുടെ ആസ്ഥാനത്ത് ഉപരോധം നടത്തി.
2020- ആഗസ്ത് 07 ന് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനാപകടം പൈലറ്റിന്റെ കൈ പിഴവാണെന്ന് അന്വേഷണ ഏജൻസിക ണ്ടെത്തിയിരുന്നു.2012ലും -2015ലും പൈ ലറ്റുമാരുടെ വ്യക്തി വൈഭവ പരീക്ഷയിൽ നിരവധി ന്യൂനതകൾ കണ്ടെത്തിയ വ്യക്തിയായിരുന്നു കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം പറത്തിയിരുന്നതെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത എം.ഡി.എഫ്. പ്രസിഡണ്ട് കെ. എം.ബഷീർ ആരോപിച്ചു.
വിമാനം ലാന്റിങ്ങ് ക്രമങ്ങളിൽ നിരന്തരം വീഴ്ചകൾ വരുത്തിയ വ്യക്തിയാണ് പൈലറ്റെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. പൈലറ്റിന്റെ മാനസികാവസ്ഥക്കും മാറ്റം സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തികച്ചും അയോഗ്യരായ, വിരമിച്ച് വീട്ടിൽ വിശ്രമിക്കേണ്ട വ്യക്തികളെ അനധികൃതമായി ഉത്തരവാദിത്വം ഏൽപ്പിച്ചാലുണ്ടാകുന്ന ദുരന്തമാണ് കരിപ്പൂരിൽ നടന്ന വിമാനാപകടം.നൂറുകണക്കിന് മനുഷ്യ ജീവനുകളേയും കൊണ്ട് ആകാശത്തിലൂടെ വിമാനം പറപ്പിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം അർഹിക്കുന്നവരെ ഏൽപ്പിക്കണമെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം ആവശ്യപ്പെട്ടു.
എയർ ഇന്ത്യയിൽ ഇനിയും ഇത്തരം പൈലറ്റുമാരുണ്ട്. അഴിമതിയിൽ മുങ്ങിയ കമ്പനിയുടെ പൈലറ്റുമാരെ പുതിയ ടാറ്റയുടെ മാനേജ്മെന്റ് ഓഡിറ്റ് നടത്തണം.
കഴിവില്ലാത്ത പൈലറ്റു മാരുടെ നിയമനത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടണമെന്നും. ഈ വിഷയം സി.ബി.ഐ അന്വേഷിക്കണമെന്നും എം.ഡി.എഫ് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടരി ഖൈസ് അഹമ്മദ് സ്വാഗതം പറ ഞ്ഞു.ബാവ ഇരുകുളങ്ങര, ജോയ് ജോസഫ്,അഡ്വ:അയ്യപ്പൻ, നാസർ ഹസ്സൻ , ബാപ്പു വടക്കയിൽ എന്നിവർ സംസാരിച്ചു.