വടകര : വില്യാപള്ളിക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അക്രമിച്ചു. അക്രമിസംഘത്തിലെ നാലുപേർ ചേർന്ന് യുവാവിന്റെ കാർ കത്തിച്ചതായും ആരോപണം. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.കല്ലേരി യിലെ ഒന്തമ്മൽ ബിജുവിനെ കാറാണ് അഗ്നിക്കിരയായത്.
രാത്രിയോടെ ബിജുവിനെ ഒരു സ്ഥലത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മർദ്ദിച്ചശേഷം കാർ കത്തിച്ചു എന്നാണ് പറയുന്നത്.സംഭവം സംബന്ധിച്ച് വടകര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാനിൽ എത്തിയവരാണ് അക്രമം നടത്തിയത്. സ്വർണക്കടത്ത് സംഘം ആണോ പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട്.