കോഴിക്കോട് : മലബാറിലെ ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബിന്റെ നേതൃത്വത്തിൽ ബിസിനസ് ക്ലബ് പ്രീമിയർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണ്ണമെന്റ് പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. അരയിടത്ത് പാലം ഗ്രാന്റ് സോക്കർ ഫുട്ബോൾ ടറഫിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു , സെക്രട്ടറി ഇ ഒ മിർഷാദ്, ട്രഷററർ പി.ആർ സി അനിൽ സംസാരിച്ചു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ജനറൽ കൺവീനർ ജബ്ബാർ വാഴയിൽ നന്ദിയും പറഞ്ഞു.
ക്ലബ് അംഗങ്ങളിൽ നിന്നും ചാലഞ്ചേർസ്, ബ്ലാസ്റ്റേഴ്സ്, റൈഡേർസ്, സൂപ്പർ കിംഗ് എന്നീ ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരിച്ചത്. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ചാലഞ്ചേർസ് ടീമിനെ പരാജയപ്പെടുത്തി റൈഡേർസ് ടീം ജേതാക്കളായി. കളിയുടെ രണ്ടാം പകുതിയിൽ ചാലഞ്ചേർസും സൂപ്പർ കിംഗും സമനിലയിലായി. തുടർന്നുള്ള പോരാട്ടത്തിൽ ചാലഞ്ചേർസും റൈഡേർസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ മിന്നൽ ഗോളിൽ റൈഡേർസ് ടീം ജേതാക്കളായി. കെ.വി സക്കീർ ഹുസൈനായിരുന്നു റൈഡേർസ് ക്യാപ്റ്റൻ , ചലഞ്ചേർസിനെ നയിച്ചത് മെഹ്റൂഫ് മണലൊടിയും ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തത് റൈഡേർസ് ടീമിലെ സി എസ് ആഷിക്ക് , മികച്ച കളിക്കാരനായി മെഹറൂഫ് മണലൊടിയും മികച്ച ഗോൾകീപ്പറായി സി. പ്രണവിനെയും തിരഞ്ഞെടുത്തു. ഖത്തർ വേൾഡ് കപ്പിന് ആവേശമുണർത്തിയാണ് ബിസിനസ് ക്ലബ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഒരുക്കിയതെന്ന് ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് പറഞ്ഞു. സെവൻസ് ടൂർണമെന്റ് എല്ലാ വർഷവും നടത്താനാണ് പദ്ധതിയെന്ന് സെക്രട്ടറി ഇ ഒ മിർഷാദും പറഞ്ഞു.