Local News

ബി ജെ പി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

Nano News

 കോഴിക്കോട്:100 കോടി വാക്സിനേഷൻ രാജ്യത്ത് പൂർത്തിയാക്കുവാൻ യത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി  കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ഷാൾ ആണിയിച്ചു മധുരം നൽകി.

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടും കേന്ദ്ര നാളികേര വികസന ബോർഡ് മെമ്പറുമായ പി രഘുനാഥ് ഷാൾ അണിയിച്ചു.

കൗൺസിലറും  ബി ജെ പി ജില്ലാ സി ക്രട്ടറിയുമായ  നവ്യ ഹരിദാസ് മധുരവിതരണം നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സിക്രട്ടറി കെ.ഗണേശ്, ബി.ജെ.പി  നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി.വിജയകൃഷ്ണൻ, ജനറൽ സിക്രട്ടറി പി.കെ.അജിത്ത് കുമാർ എന്നീവർ നേതൃത്വം നൽകി.കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം നേതൃത്വത്തിലായിരുന്നു പരിപാടി


Reporter
the authorReporter

Leave a Reply