GeneralLatest

ലോക പൈതൃകദിനത്തില്‍ സ്വച്ഛഭാരത മിഷനുമായി ബിജെപി


കോഴിക്കോട്: ലോകപൈതൃകദിനത്തോടനുബന്ധിച്ച് ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് പരിപാടിയിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് നെല്ലിക്കോട് വിഷ്ണുക്ഷേത്രക്കുളം  ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ ശുചീകരിച്ചുകൊണ്ട് നിര്‍വ്വഹിച്ചു. ചരിത്രസ്മാരകങ്ങളും, ചരിത്ര പ്രാധാന്യ ഇടങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തുക എന്നതാണ് പൈതൃകദിനത്തിന്‍റെ ഉദ്ദേശമെങ്കിലും   ജലാശയങ്ങളും,നീരൊഴുക്കുകളും വൃത്തിയായി സംരക്ഷിച്ച് വരും തലമുറക്ക്  കൈമാറുക എന്നത് ഇക്കാലത്ത് അനിവാര്യമായ കാര്യമാണെന്നും കാവുകളും,കുളങ്ങളും,ക്ഷേത്രങ്ങളുമൊക്കെ ഭംഗിയായി സംരക്ഷിക്കേണ്ടതിന്‍റെ അനിവാര്യത വിളിച്ചോതിക്കൊണ്ടാണ് ഇത്തവണത്തെ ലോക പൈതൃകദിനം കടന്നു പോകുന്നതെന്നും ഉദ്ഘാടന സന്ദേശത്തില്‍ വി.കെ.സജീവന്‍ പറഞ്ഞു.പൈതൃക ദിനത്തോടനുബന്ധിച്ച് വിവിധയിയിടങ്ങളില്‍ ശുചീകരണവും,ശുചീകരണത്തൊഴിലാളികളെ ആദരിക്കലും നടന്നു.ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ ടി.ചക്രായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി,നോര്‍ത്ത് മണ്ഡലം പ്രസിഡന്‍റ് സബിത പ്രഹ്ളാദൻ,കോര്‍പറേഷന്‍ കൗണ്‍സിലര്‍  സരിത പറയേരി,ടി.രജിത് കുമാർ, രജീഷ് തൊണ്ടയാട്, അനിൽ അങ്കോത്ത്, ഹരീഷ് മലാപ്പറമ്പ്, ശോഭാ സുരേന്ദ്രൻ,നിസി ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Reporter
the authorReporter

Leave a Reply