LatestLocal News

ബേപ്പൂർ മഹാദേവ ക്ഷേത്രത്തിൽ ആധാരശില പൂജയും കൊടിമരം സ്ഥാപിക്കലും


കോഴിക്കോട്: ബേപ്പൂർ മഹാദേവക്ഷേത്രത്തിൽ കൊടിമരം സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി എടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിമരത്തിൻ്റെ ആധാരശില പൂജയും കൊടിമരം സ്ഥാപിക്കലും നടന്നു. മേൽശാന്തി വാസുദേവൻ നമ്പൂതിരി താന്ത്രിക കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ചടങ്ങിനോടനുബന്ധിച്ച് പുതുക്കിപ്പണിത നാലമ്പലത്തിൻ്റെ സമർപ്പണവും നടന്നു. ആധാരശിലയിലെ ദ്രവ്യ സമർപ്പണം മാതൃസമതി പ്രസിഡണ്ട് സരസ്വതി വൈദ്യനാഥൻ നിർവ്വഹിച്ചു.


മഹാദേവ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സതീഷ് കൊല്ലം കണ്ടി, ദാസ് പെരുനിലത്ത്, കേരളവർമ രാജ, ഉണ്ണികൃഷ്ണ വർമ, പിലാക്കൽ ശ്രീനിവാസൻ ,കെ.വി ഹരിദാസ്, രാജൻ വെള്ളപ്പാലി, ചമ്പയിൽ കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി.
2022 ഫിബ്രവരി 13ന് കൊടിമര പ്രതിഷ്ഠ തന്ത്രി എടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്ര ഭരണ സമതി അറിയിച്ചു.


Reporter
the authorReporter

Leave a Reply