Wednesday, December 4, 2024
Art & CultureLatest

കവി പി.കെ.ഗോപിയ്ക്കും മനോജ്.ഡി.വൈക്കത്തിനും ബഷീർ പുരസ്കാരങ്ങൾ


വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീറിന്റെ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ബഷീർ ബാല്യകാലസഖി പുരസ്കാരവും , ക്യാഷ് അവാർഡും കവിയും ഗാനരചയിതാവും മായ പി.കെ.ഗോപിയ്ക്കും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഏർപ്പെടുത്തിയ ബഷീർ അമ്മ മലയാളം പുരസ്കാരം പ്രശസ്ത ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ്.ഡി.വൈക്കത്തിനും നൽകി ആദരിക്കും.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നൽകുന്ന മുതിർന്ന എഴുത്തുകാർക്ക് ബഷീറിന്റെ ജന്മനാട് നൽകുന്നതാണ് ബഷീർ ബാല്യകാലസഖി പുരസ്കാരം.

പ്രശസ്തിപത്രവും ഉപഹാരവും 10001 രൂപ ക്യാഷ് അവാർഡുമാണ് നൽകുന്നത്.

സാഹിത്യനിരൂപകൻ ഡോ.എം.എം.ബഷീർ ചെയർമാനും സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ , ഡോ.എം.എ.റഹ്മാൻ, പത്രപ്രവർത്തക എം. സരിത മോഹൻ ഭാമ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരുർ രാധാകൃഷ്ണൻ, ഡോ. പോൾ മണലിൽ, ഡോ.എസ്. ലാലി മോൾ, അനീസ് ബഷീർ, ഡോ.അംബിക. എ. നായർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 28 മത് ചരമ വാർഷിക ദിനമായ ജൂലൈ 5 ന് രാവിലെ 9 മണിക്ക് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വച്ച് നടത്തുന്ന അനുസ്മരണ ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പുരസ്കാര സമർപ്പണം നടത്തുമെന്ന് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ , ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ്.എസ്. പുളിമൂട്ടിൽ, സമിതി വൈസ് ചെയർമാൻമാരായ മോഹൻ.ഡി.ബാബു, എം.ഡി.ബാബുരാജ്, പ്രൊഫ.കെ.എസ്. ഇന്ദു , ട്രഷറർ ഡോ. യു. ഷംല, ജോ.സെക്രട്ടറി കെ.എം.ഷാജഹാൻ കോഴിപ്പള്ളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ അബ്ദുൾ അപ്പാഞ്ചിറ എന്നിവർ അറിയിച്ചു


Reporter
the authorReporter

Leave a Reply