കോഴിക്കോട്: ശാരീരിക പരിമിതികളെ അതിജീവിച്ച് നീറ്റ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ 77 മത് റേ ങ്കും കേരളയിൽ 4 മത് റാങ്കും കരസ്ഥമാക്കി കോഴിക്കോട് മെഡിക്കൽ കോളെജിൽ എംബിബിഎസ് പ്രവേശനം കരസ്ഥമാക്കിയ എസ് എൻ ഡി പി യോഗം നരിക്കുനി ശാഖയിലെ അംഗവുമായ കുമാരി അനുശ്രീ തറോക്കണ്ടിയെ എസ് എൻ ഡി പി യോഗം നരിക്കുനി ശാഖ ആദരിച്ചു.എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സമാദരണ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.
ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളും രോഗപീഡകളും പുഞ്ചിരിയോടെ നേരിട്ട് കൊണ്ട് വൈദ്യശാസ്ത്ര പഠനമെന്ന തൻ്റെ ജീവിതാഭിലാഷം ഉയർന്ന റാങ്കോട് കൂടി നേടിയെടുത്ത അനുശ്രീ യുവ സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.
ചടങ്ങിൽ ഡോ. വാലിയേരി സജിത്ത് അധ്യക്ഷത വഹിച്ചു.പി.അപ്പു, രമേശൻ മരുതാട്, വിശ്വനാഥൻ എം എന്നിവർ പ്രസംഗിച്ചു.