കോഴിക്കോട് : പ്രവാസി കാരുണ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മത സൗഹൃദ സംഗമവും നഗരത്തിനോട് ചേർന്നുള്ള തീര പ്രദേശവാസികൾക്ക് കിറ്റ് വിതരണം നടത്തി.ചടങ്ങ് സെന്റ് സേവിയേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു.വിഷുവും റംസാനും ഈസ്റ്ററും എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചാഘോഷിക്കുമ്പോഴാണ് മത സൗഹൃദത്തിന്റെ അന്ത:സത്ത യാഥാർത്ഥ്യമാകുന്നതെന്ന് പ്രൊഫ. വർഗ്ഗീസ് മാത്യൂ പറഞ്ഞു.അനുഗ്രഹ പ്രഭാഷണം ഗുരുവായൂരപ്പൻ കോളേജ് സോഷ്യോളജി വിഭാഗം അസി. പ്രൊഫസർ പി സി രഞ്ജിത്ത് രാജ നിർവ്വഹിച്ചു.മതങ്ങൾക്ക് ശക്തി പകരേണ്ടത് മാനുഷിക മൂല്യങ്ങൾ പകർന്നാകണമെന്ന്
പി സി രഞ്ജിത്ത് രാജ പറഞ്ഞു.
സംഘടന രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.സംഘാടകരായ പി പി നൈജിൽ , കെ യൂസഫ് , നജീബ് തോപ്പയിൽ എന്നിവർ സംസാരിച്ചു.ഹർഷൻ കാമ്പുറം സ്വാഗതവും റിയാസ് തോപ്പയിൽ നന്ദിയും പറഞ്ഞു.പയ്യാനയ്ക്കൽ, തോപ്പയിൽ തീരപ്രദേശങ്ങളിലെ 200 ഓളം പേർക്ക് പച്ചക്കറി , പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.