കോഴിക്കോട്:ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രൈവറ്റ് ഡോക്ടര്‍മാര്‍, ഔഷധ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയുര്‍വേദ വിദ്യാഭ്യാസ – ടൂറിസം മേഖലയിലെ ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹൗസ് സര്‍ജന്‍സ്, ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ തുടങ്ങിയ മുഴുവന്‍ രജിസ്റ്റര്‍ഡ് ആയുര്‍വേദ ഡോക്ടര്‍മാരുടെയും പൊതു സംഘടനയാണ് അയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. എ എം എ ഐ കോഴിക്കോട് ജില്ലയില്‍ 11 ഏരിയകളിലായി സംഘടനയുടെ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. തുടര്‍ന്ന് നടക്കുന്ന 44ാം ജില്ലാ സമ്മേളനം മാര്‍ച്ച് 19 ന് ബാലുശ്ശേരി നന്മണ്ടയിലെ ഹോട്ടല്‍ ഫോട്ടീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജില്ലാ കൗണ്‍സില്‍ യോഗവും പൊതുസമ്മേളനവും എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒട്ടേറെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ഓട്ടോ തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ 11 ഏരിയകളില്‍ നിന്നുമായി 250ലധികം ഡോക്ടര്‍മാര്‍ സമ്മേളനത്തിന്റെ ഭാഗമാകും. ചടങ്ങിനോടനുബന്ധിച്ച് സാകല്യ ആയുര്‍വേദ യങ് എന്റര്‍പ്രൈനര്‍ അവാര്‍ഡ്, രാംദാസ് വൈദ്യര്‍ മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും കൈമാറും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന സംഘടനാ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. വി. ജി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ഡോ: സുഗേഷ് കുമാര്‍ ജി.എസ്, ഡോ: റോഷ്‌ന സുരേഷ്, ഡോ: സുധീര്‍ എം, ഡോ: അഖില്‍. എസ്. കുമാര്‍, ഡോ: ഗീതു സതീഷ് എന്നിവര്‍ പങ്കെടുത്തു.