Tuesday, October 15, 2024
Local News

ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു


 

കോഴിക്കോട്::കേരളത്തിലെ ക്യാമ്പസുകൾക്കകത്ത് വർധിച്ചു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവണതക്കും ഏകസംഘടന വാദത്തിനുമെതിരെ എ ഐ എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ:സി കെ ബിജിത്ത്ലാൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകൾക്കകത്ത് മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത എല്ലാ വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുകയാണെന്നും, എം.ജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പസ്സിനകത്ത് നടന്ന അക്രമ സംഭവങ്ങൾ എസ് എഫ് ഐ യുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്നും ബിജിത്ത്ലാൽ പറഞ്ഞു.
എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി സ:ബി ദർശിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ ജോ.സെക്രട്ടറി ഹരികൃഷ്ണ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്‌ സ:കെ പി ബിനൂപ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിയാസ് അഹമ്മദ്‌ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply