LatestLocal News

വീട്ടുകാര്‍ക്കൊപ്പം പുഴകാണാനെത്തിയ മൂന്നരവയസുകാരന് ഒഴുക്കില്‍പെട്ട് മരിച്ചു

Nano News

ഇടുക്കിയിലെ പൂപ്പാറയില്‍ പുഴകാണാനെത്തിയ മൂന്നര വയസുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന്‍ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴ കാണാനായി പോയപ്പോഴാണ് അപകടം. പാറയില്‍ നിന്നും തെന്നി പന്നിയാര്‍ പുഴയിലേക്ക് കുട്ടി വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.


Reporter
the authorReporter

Leave a Reply