Latest

വാർത്തയിൽ നിന്ന് ഒരു കുട്ടിക്ക് പ്രചോദനം 

Nano News

കോഴിക്കോട് :വാർത്തകൾ ചിലപ്പോൾ വ്യത്യസ്തമായ വഴികളിൽ സഞ്ചരിക്കും. നന്മണ്ട സരസ്വതി വിദ്യാ മന്ദിർ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ദേവറാമിന്റെ അനുഭവം അങ്ങനെയാണ്.

കഴിഞ്ഞ ദിവസം ദേവറാം മുഖ്യമന്ത്രി വി ഡി സതീസ്ന്റെ ഒരു ചിത്രം വരച്ചയച്ചു അഭിനന്ദനം നേടിയതേയുള്ളൂ

കഴിഞ്ഞ മാസം ബേബിമെമ്മോറിയൽ ഹോസ്പിറ്റലിൽ ലൈഫ് ലൈനർ വാർഷികത്തിന്റെ വാർത്ത കുട്ടിയുടെ ശ്രദ്ധയിൽ പെട്ടു. സ്കൂളുകളിൽ ലൈഫ് ലൈന ർ പരിശീലനം നടപ്പിലാക്കുമെന്നു വാർത്തയിൽ പറഞ്ഞിരുന്നു.

തുടർന്നു ദേവറാം അച്ഛനോട് സംസാരിച്ചു ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടു.

അതെ തുടർന്ന് സ്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സ്ഥാപിക്കാനുള്ള സാധ്യതയ്ക്ക് വഴി തുറന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ മൂന്നു ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്തു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ കെ ജിഷിയിൽ നിന്ന് ഭാരതീയ വിദ്യാഭവൻ അധ്യക്ഷൻ പി ഗോപാലൻകുട്ടി മാസ്റ്റർ ഫസ്റ്റ് എയ്ഡ് കിറ്റ് ഏറ്റുവാങ്ങി.പി ടി എ പ്രസിഡണ്ട്‌ ബാലൻ കലിയങ്ങലം അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എ ശിവരാമൻ, മാതൃസമിതി പ്രസിഡണ്ട്‌ കെ ബിൻസ എന്നിവർ പങ്കെടുത്തു


Reporter
the authorReporter

Leave a Reply

error: Content is protected !!