കോഴിക്കോട് : മലബാർ ചേംബർ ഓഫ് കൊമേഴ്സും കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി പ്രത്യക്ഷ – പരോക്ഷ നികുതിയിലെ ഭേദഗതിയും അവ സംരംഭകർക്കിടയിലുണ്ടാക്കിയ പ്രതിഫലനവും സംബന്ധിച്ച് സംവാദം സംഘടിപ്പിച്ചു.
പ്രമുഖ ചാർട്ടെഡ് അക്കൗണ്ടന്റ് എ മോനി മുഖ്യ പ്രഭാഷണം നടത്തി.
മലബാർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റ് പ്രസിഡന്റ് എം എ മെഹബൂബ് അധ്യക്ഷത വഹിച്ചു.
മലബാർ ചേംബർ ട്രഷറർ സി എ -ടി . ഗോപകുമാർ ,വൈസ് പ്രസിഡന്റ് മാരായ നിത്യാനന്ദ് കാമത്ത് , എം പി എം മുബഷീർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി എ -ടി എൻ സുജിത്ത് കുമാർ സ്വാഗതവും സി എം എ സെക്രട്ടറി സി എ രജനി ഉമേഷ് നന്ദിയും പറഞ്ഞു.