Latest

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

Nano News

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. 25 പേർ വെന്തുമരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസ്സിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply