Wednesday, December 4, 2024
Art & CultureLatest

കേരള മാപ്പിള കലാ അക്കാദമിയുടെ 24ാം വാര്‍ഷികാഘോഷം; “മലബാര്‍ മെഹ്ഫില്‍” നടത്തും


കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമിയുടെ 24ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ അവസാന വാരം കോഴിക്കോട് വെച്ച് മലബാര്‍ മെഹ്ഫില്‍ മെഗാഷോ സംഘടിപ്പിക്കുവാന്‍ മലബാര്‍ ചാപ്റ്റര്‍ യോഗം തീരുമാനിച്ചു. സുബൈര്‍ കൊളക്കാടന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ചേംബര്‍ ഹാളില്‍ വച്ച് നടന്ന കണ്‍വെന്‍ഷന്‍ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് തലശ്ശേരി കെ.റഫീക്ക് ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ പ്രഗത്ഭ സംഗീത സംവിധായകരായ എം.എസ് ബാബുരാജ്, കെ. രാഘവന്‍ മാസ്റ്റര്‍, ജി.ദേവരാജന്‍ മാസ്റ്റര്‍ എന്നീ മഹാപ്രതിഭകള്‍ക്കുള്ള സമര്‍പ്പണമായി അവര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും, പ്രഗത്ഭരായ മാപ്പിളപ്പാട്ട് ഗായകരേയും അണിനിരത്തി ഗാനമേളയും, മലബാറിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും പ്രസ്തുത മെഗാഷോയില്‍ നടത്തുവാനും തീരുമാനിച്ചു. മലബാര്‍ മേഖലാ ഭാരവാഹികളായി സുബൈര്‍ കൊളക്കാടന്‍ (പ്രസിഡന്റ്), രാജേഷ് കുഞ്ഞപ്പന്‍, ഹാഷിം കടാക്കലകം (വൈസ് പ്രസിഡന്റുമാര്‍), കോയട്ടി മാളിയേക്കല്‍ (ജനറല്‍ സെക്രട്ടറി), ബോബിഷ് കുന്നത്ത്, മുഹമ്മദ് റഫി (ജോയന്റ് സെക്രട്ടറിമാര്‍ ), സാജു തോപ്പില്‍ (ട്രഷറര്‍), സൈയ്ത്അക്ബര്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍) എ. പി. അബ്ദുള്ളകുട്ടി (ഓർഗനൈസിങ് സെക്രട്ടറി )പി.ടി നിസാര്‍ (മീഡിയ കണ്‍വീനര്‍). അഡ്വ. സിറാജുദ്ദീന്‍ ഇല്ലത്തോടിയെ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററായും റഫി പി.ദേവസ്യയെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.


Reporter
the authorReporter

Leave a Reply