Tuesday, December 5, 2023
LatestLocal News

എസ് വൈ എസ് മെഡിക്കൽ കോളേജ് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ ത്വക്ക് രോഗ ആശുപത്രിയിൽ അന്തേവാസികൾക്ക്  ഉച്ചഭക്ഷണം വിതരണം ചെയ്തു.


കോഴിക്കോട്:നഗരത്തിൽ നിർമിക്കുന്നു സാന്ത്വന സേവന കേന്ദ്രമായ  എസ് എ ടവറിൻറെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി എസ് വൈ എസ് മെഡിക്കൽ കോളേജ് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ ത്വക്ക് രോഗ ആശുപത്രിയിൽ അന്തേവാസികൾക്ക്  ഉച്ചഭക്ഷണം വിതരണം ചെയ്തു. അന്തേവാസികൾക്ക് വേണ്ടിയുള്ള ഭക്ഷണം  പി ടി എ റഹീം എം എൽ എ ആശുപത്രി ലേ സെക്രട്ടറി അബ്ദുവിന്  നൽകി ഉദ്ഘാടനം നിർവഹിച്ചു. പല തലങ്ങളിലായി എസ് വൈ എസ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾ  ശ്ളാഘനീയമാണെന്ന് പി ടി എ റഹീം എം എൽ എ പറഞ്ഞു . അബ്ദു സമദ് സഖാഫി മായനാട് അധ്യക്ഷതവഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കബീർ എളേറ്റിൽ, സോൺ ഉപാധ്യക്ഷൻ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ, സെക്രട്ടറി ഉമർ മായനാട്, മുജീബ് കാട്ടുകുളങ്ങര  , സിദ്ദിഖ് താഴെ വയൽ സംബന്ധിച്ചു


Reporter
the authorReporter

Leave a Reply