Tuesday, November 28, 2023
LatestLocal News

ഭിന്നശേഷിക്കാരിയുടെ പണം പിടിച്ചു പറിച്ച പ്രതി പിടിയിൽ


കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ വച്ച് ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപ്പനക്കാരിയുടെ  പണം കവർന്ന പ്രതി പിടിയിൽ .കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ആയ ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലിങ്ക് റോഡിൽ വെച്ച് ലോട്ടറി കച്ചവടം നടത്തുമ്പോൾ സ്ത്രീയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് പൈസ തട്ടിപറിച്ച് ഓടുകയായിരുന്നു.

പരാതിക്കാരിയിൽ നിന്നും  സിസിടിവി ദൃശ്യങ്ങളിൽ നിന്നും  പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റലിനു പുറകുവശത്തുള്ള റോഡിൽ വച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഷൈജു. സി ,പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ സജേഷ് കുമാർ, ഷിബു സിവിൽ പോലീസ് ഓഫീസറായ ഷിജിത്ത് കെ , ഉല്ലാസ് എന്നിവർ  ചേർന്നാണ് പ്രതിയെ പിടിച്ചത്.


Reporter
the authorReporter

Leave a Reply