Tuesday, November 28, 2023
GeneralLatest

വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവന്‍കുട്ടി


തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്കൂള്‍ അധ്യയനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക. അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

അതേസമയം, കുട്ടികളെ സ്കൂളിൽ വിടുന്നില്ലെന്നാണ് പല രക്ഷിതാക്കളുടെയും തീരുമാനം. കോവിഡ് മഹാമാരി സൃഷ്‌ടിച്ച ഭീതി വിട്ടൊഴിയാത്തതാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂൾ തുറന്നാലും വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ നടക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply