Tuesday, November 28, 2023
GeneralLocal News

ഗ്രീൻ വേൾഡ് – ക്ലീൻ വേൾഡ് , പ്ലാവിൻ തൈ നടീൽ പദ്ധതിയുടെ വടക്കൻ കേരളത്തിൻ്റെ ഉൽഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു.


കോഴിക്കോട്: രാജ്യമെമ്പാടും രണ്ട് കോടി പ്ലാവിൻ തൈകൾ നട്ടുവളർത്തുന്നതിൻ്റെ ഭാഗമായി , ഗ്രീൻ വേൾഡ് – ക്ലീൻ വേൾഡ് എന്ന സന്ദേശവുമായി നടത്തുന്ന പ്ലാവിൻ തൈ നടീൽ പദ്ധതിയുടെ വടക്കൻ കേരളത്തിൻ്റെ ഉൽഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ വീട്ടുമുറ്റത്ത് ഗവർണറും ഭാര്യ അഡ്വ.റീത്തയും ചേർന്ന് പ്ലാവിൻ തൈ നട്ടു നിർവഹിച്ചു.
ഭൂമിയെ പച്ച പിടിപ്പിക്കുന്നതിനും ഭൗമാന്തരീക്ഷം വൃത്തിയാക്കി നിലനിർത്തുന്നതിനും വേണ്ടിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷനും വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻവിൻസും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഗ്രീൻ വേൾഡ് ഫൗണ്ടേഷൻ അദ്ധ്യക്ഷൻ വിജെ ജോർജ് കുളങ്ങര, അഡ്വ: ജി രാമൻ നായർ , മെഹറൂഫ് മണലോടി, കെ പി വി ആലി, രാമചന്ദ്രൻ പേരാമ്പ്ര, കെ കെ അബ്ദുൾ സലാം, ജോസ് പുതുക്കാടൻ, സിജു കുര്യൻ, ആറ്റകോയ പള്ളി കണ്ടി, എം വി കുഞ്ഞാമു, മോനിച്ചൻ, ബെന്നി മാത്യു, ഇ കെ അബ്ദുൾ സലാം, കാളിദാസൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply